NEWS UPDATE

6/recent/ticker-posts

തറാവീഹ് നമസ്‌കാരത്തിനിടെ പൂച്ചയോട് വാത്സല്യം കാണിച്ച ഇമാമിന് അൾജീരിയൻ സർക്കാറിന്‍റെ ആദരം

തറാവീഹ് നമസ്‌കാരത്തിനിടെ ദേഹത്ത് കയറിയ പൂച്ചയോട് വാത്സല്യം കാണിച്ച ഇമാമിന് അൾജീരിയൻ സർക്കാറിന്‍റെ ആദരം. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു.[www.malabarflash.com]


അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് സർക്കാർ അനുമോദിച്ചത്. ബുർജ ബൂ അരീരീജ് നഗരത്തിലാണ് മഹ്‌സാസിന്റെ മസ്ജിദ്. വലീദ് മഹ്സാസിന്റെ ചുമലിൽ കയറി പൂച്ച കുസൃതി കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

നമസ്‌കാരം നടക്കുന്നതിനിടയിൽ ആദ്യം ഇമാമിന് ചുറ്റും നടന്ന പൂച്ച അദ്ദേഹത്തിന്റെ കൈയിലേക്ക് ചാടിക്കയറുകയായിരുന്നു. ഇമാം പൂച്ചയെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് നമസ്‌കാരം തുടർന്നത് വിഡിയോയിൽ കാണാം. തുടർന്ന് ചുമലിലേക്ക് കയറിയ പൂച്ച പിന്നീട് ചാടിപ്പോയി. ഇമാം സാധാരണ പോലെ നമസ്‌കാരം തുടർന്നു. നമസ്‌കാരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റിങ് നടക്കുന്നതിനിടെയാണ് പൂച്ചയുടെ കുസൃതി.

പൂച്ചയോടുള്ള ഇമാമിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.

Post a Comment

0 Comments