NEWS UPDATE

6/recent/ticker-posts

ലോകചാമ്പ്യൻഷി​പ്പിനെത്തിയ കാറോട്ട താരം ക്രെയ്ഗ് ബ്രീൻ പരിശീലന ഓട്ടത്തിനിടെ അപകടത്തിൽ മരിച്ചു


ക്രൊയേഷ്യയിൽ ലോക കാറോട്ട മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയ പ്രമുഖ ​ഡ്രൈവർ ക്രെയ്ഗ് ബ്രീൻ അപകടത്തിൽ മരിച്ചു. പരിശീലന ഓട്ടത്തിനിടെ ട്രാക്കിൽ തെന്നി വാഹനം അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ക്രൊയേഷ്യ റാലി സംഘാടക സമിതി അറിയിച്ചു.[www.malabarflash.com]


സഹഡ്രൈവർ ജെയിംസ് ഫുൾടണൊപ്പം പരിശീലന ഓട്ടത്തിലായിരുന്നു ഹ്യൂണ്ടായിയുടെ ഡ്രൈവറായിരുന്ന ബ്രീൻ. ഫുൾടൺ പരിക്കില്ലാതെ രക്ഷപ്പെട്ടു. 2009 മുതൽ വിവിധ കാറോട്ട മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു 33 കാരൻ. അടുത്തയാഴ്ചയാണ് ക്രൊയേഷ്യയിൽ മത്സരം നടക്കേണ്ടിയിരുന്നത്.

പ്രമുഖ ഐറിഷ് കാറോട്ട ചാമ്പ്യന്റെ മകനാണ് ബ്രീൻ. ദേശീയ, അന്തർദേശീയ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. 2012ൽ സമാനമായി ഇറ്റലിയിൽ മത്സരത്തിനിടെ കാർ അപകടത്തിൽ പെട്ട് സഹ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

Post a Comment

0 Comments