NEWS UPDATE

6/recent/ticker-posts

എ ഐ കാലത്ത് ജോലി സാധ്യതകൾ ഇല്ലാതാവുമെന്നത് തെറ്റിദ്ധാരണ: രാഹുൽ റെഡ്ഡി

കണ്ണൂർ: എ ഐ കാലത്ത് ജോലി സാധ്യതകൾ ഇല്ലാതാവുമെന്നത് തെറ്റിദ്ധാരണയാണെന്ന് മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ എൻജിനീയർ രാഹുൽ റെഡ്ഢി. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന എഡ്യു സൈൻ കരിയർ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

കരിയർ രംഗത്ത് എ ഐ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമ്മളിൽ നിന്നും ഉണ്ടാവേണ്ടത്. അത്രയും അവസരങ്ങൾ തുറന്ന് കിടപ്പുണ്ട്.
ഓരോ കാലഘട്ടത്തിലെയും പുതിയ കണ്ടുപിടുത്തങ്ങളാണ് ആ ജനതയെ മുന്നോട്ട് നയിച്ചത്. നാം ഓരോരുത്തരും എ ഐ സംവിധാനത്തിന്റെ ഉപയോക്താക്കളായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാം പഠിക്കണം. ലോക രാജ്യങ്ങളെ അതിൽ മാതൃകയാക്കണം. ഇന്ത്യയിലെ വിശാലമായ സാധ്യതകളെ ഉപയോഗപ്പെടുത്തണം. അദ്ദേഹം പറഞ്ഞു. 

ഗെയിമിങ്, ഫോട്ടോഗ്രാഫി, ആരോഗ്യം തുടങ്ങി എ ഐ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന നിരവധി മേഖലകളെ അദ്ദേഹം പരിചയപ്പെടുത്തി. പങ്കാളിത്തം കൊണ്ടും ചോദ്യങ്ങളെക്കൊണ്ടും ശ്രദ്ധേയമായ സെഷനിൽ സദസ്സും വേദിയോടൊപ്പം ചേർന്നു. ചടങ്ങിൽ മുദ്ദസിർ ആമുഖ ഭാഷണം നടത്തി.

Post a Comment

0 Comments