NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് തെയ്യംകെട്ട്; പ്രധാന പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാൽ തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ പ്രധാന പ്രവേശന കവാടം പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്രദേഴ്സാണ് കമാനം പണിത് നൽകിയത്. ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷനായി.[www.malabarflash.com]

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. വി. ശ്രീധരൻ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, മീഡിയ കമ്മിറ്റി ചെയർമാൻ പാലക്കുന്നിൽ കുട്ടി,ആഘോഷ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ പി. പി. ചന്ദ്രശേഖരൻ, മീഡിയ കമ്മിറ്റി ചെയർമാൻ പാലക്കുന്നിൽ കുട്ടി, ദാമോദരൻ കൊപ്പൽ, കുതിർ സുധാകരൻ, പി.പി.ശ്രീധരൻ,തറവാട് പ്രസിഡന്റ്‌ പി. കുഞ്ഞിക്കണ്ണൻ , കുന്നുമ്മൽ ബ്രദേഴ്സ് ഭാരവാഹികളായ മൻമോഹനൻ ബേക്കൽ, എൻ.വി.ബാലൻ എന്നിവർ സംസാരിച്ചു.

കമാനം രൂപകൽപ്പന ചെയ്ത മുരളി കാലിക്കടവിനെയും മനോജ് പട്ടേനയെയും ചടങ്ങിൽ ആദരിച്ചു. 30ന് രാവിലെ തെയ്യംകെട്ടിന് ആരംഭം കുറിച്ച് കലവറ നിറയ്‌ക്കും. തറവാട് യു.എ.ഇ.കൂട്ടായ്മ തറവാട്ടിൽ പണിത പ്രവേശന കവാടം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര മേൽശാന്തി നവീൻ ചന്ദ്ര കായർത്തായ അന്ന് രാവിലെ സമർപ്പിക്കും. മെയ് ഒന്നിന് ബപ്പിടലും 2ന് ചൂട്ടൊപ്പിക്കലും നടക്കും. അന്ന് രാത്രി മറപിളർക്കലും തുടർന്ന് വിളക്കിലരിയോടെ തെയ്യംകെട്ട് സമാപിക്കും.

Post a Comment

0 Comments