കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മോഷണശ്രമം. എടിഎം കൗണ്ടറിനുള്ളില്‍ കടന്ന രണ്ട് പ്രതികള്‍ മെഷീന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയുയിരുന്നു. എന്നാല്‍ ബാങ്കിന്‍റെ മുംബൈയിലുള്ള കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ കടന്നുകളഞ്ഞു.
മെഷീന്‍ പകുതി തകര്‍ത്ത നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികള്‍ ഇതേ എടിഎമ്മില്‍ ഉപയോഗിച്ച കാര്‍ഡിന്‍റെ വിവരങ്ങള്‍ ലഭിച്ചു. അത് പ്രതികളിലേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു.
0 Comments