NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവ് പിടിയിൽ

മലപ്പുറം: വാഴക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഭർത്താവ് മൊയ്‌തീൻ പിടിയിൽ. വാഴക്കാട് നരോത്ത് നജ്‌മുന്നീസയെയാണ് കഴിഞ്ഞ ദിവസം വീടിന്റെ ടെറസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാക്ക് തർക്കം ആക്രമണത്തിൽ കലാശിച്ചതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.[www.malabarflash.com]


യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. നജ്‌മുന്നീസ മരിച്ച വിവരം ഭർത്താവ് മൊയ്‌തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഭർത്താവിന്റെ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവ് പോലീസിന് മൊഴി നൽകിയിരുന്നു. പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലറാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് ആദ്യം മൊയ്‌തീൻ മൊഴി നൽകിയത്. 

സ്വന്തം വീട്ടിലേയ്ക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പിന്നീട് മൊയ്തീൻ പറഞ്ഞു. വീട്ടിലെത്തിയ ഭാര്യ വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി മൊയ്തീനെ നീരിക്ഷിച്ചു. തന്നെ നജ്‌മുന്നീസ് നിരീക്ഷിക്കുന്നത് മനസിലാക്കിയ മൊയ്തീൻ തർക്കമുണ്ടാക്കി. തർക്കത്തിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments