NEWS UPDATE

6/recent/ticker-posts

കോളജ് വിദ്യാർഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

കോട്ടയം: കോളജ് വിദ്യാർഥിനി ബംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.[www.malabarflash.com]


ബംഗളൂരു ജെയിന്‍ കോളജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാർഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാർഥിനിയാണ്. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.

Post a Comment

0 Comments