NEWS UPDATE

6/recent/ticker-posts

പ്രണയബന്ധം ഉപേക്ഷിച്ച കാമുകിയുടെ ഓഫീസിന് മുന്നിൽ ഒരു ദിവസം മുഴുവൻ മുട്ടുകുത്തി നിന്ന് യുവാവ്

പ്രണയബന്ധം ഉപേക്ഷിച്ചതിന് കാമുകിയുടെ ഓഫീസിന് മുന്നില്‍ ഒരു ദിവസം മുഴുവൻ മുട്ടുകുത്തി നിന്ന് യുവാവ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ദാഷൗവിലാണ് സംഭവം. മാർച്ച് 28ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇയാൾ എത്തിയത്. കയ്യിൽ നിറയെ പൂക്കളുമായാണ് യുവാവ് എത്തിയിരുന്നത്.[www.malabarflash.com]


പ്രണയബന്ധം ഉപേക്ഷിക്കരുതെന്നും തന്നെ തിരികെ സ്വീകരിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. നാട്ടുകാരെല്ലാം കണ്ടുനിൽക്കെയായിരുന്നു സാഹസം. ആദ്യം നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും ഇയാൾ എഴുന്നേറ്റു പോകാതെയായി. എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും കാമുകി യുവാവിനെ കാണാനായി അവിടേക്ക് എത്തിയതുമില്ല.

പ്രണയം തിരികെ നേടാനായി ഇങ്ങനെ മുട്ടുകുത്തി നിൽക്കേണ്ടന്ന് പലരും പരഞ്ഞെങ്കിലും യുവാവ് അത് ചെവിക്കൊണ്ടില്ല. ഇത് കണ്ട ചിലർ പൊലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ കാമുകനെ ബലപ്രയോഗത്തിൽ അവിടെ നിന്നും നീക്കാനായി പോലീസിന്റെ ശ്രമം. ഇവിടെ മുട്ടുകുത്തി നിൽക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിൽ തന്നെ അതിന് അനുവദിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതോടെ പൊലീസും പിന്മാറി.

അടുത്ത ദിവസം രാവിലെ 10 മണിക്കാണ് ഇയാൾ അവിടെ നിന്നും എഴുന്നേറ്റു മാറിയത് എന്ന് കണ്ടുനിന്നവർ പറയുന്നു. ഇതിനിടെ പെയ്ത മഴയിലും ഇയാൾ അവിടെതന്നെ മുട്ടുകുത്തിയിരിക്കുകയായിരുന്നു.

Post a Comment

0 Comments