NEWS UPDATE

6/recent/ticker-posts

ദേശീയ കപ്പലോട്ട ദിനത്തിൽ കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ ചികിത്സ ധനസഹായം നൽകി

പാലക്കുന്ന്: വിവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന നിർധനരായവർക്ക് കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ ധനസഹായങ്ങൾ നൽകി. ദേശീയ കപ്പലോട്ട ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സഹായങ്ങൾ നൽകിയത്.[www.malabarflash.com]


മസ്തിഷ്ക്കാഘാതം പിടിപെട്ട ആറാട്ടുകടവിലെ രുഗ്മിണി, 'ബീറ്റ തലസ്സീമിയ മേജർ' എന്ന മാരക രോഗം പിടിപെട്ട പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ നാല് വയസ്സുകാരി സാൻവി മോൾ, വൃക്കരോഗ ബാധിതനായ അരമങ്ങാനത്തെ പി. കെ. ചന്ദ്രൻ, ക്യാൻസർ ബാധിതയായ കാസർകോട്ടെ പതിനഞ്ചു വയസ്സുകാരി എന്നിവർക്കാണ് അസോസിയേഷൻ ചികിത്സ ധനസഹായം നൽകിയത്.

സാൻവി മോൾക്കുള്ള ധനസഹായം ചികിത്സ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ സാജിദ് മൗവ്വൽ, കൺവീനർ അജയൻ പനയാൽ എന്നിവരും , പി. കെ.ചന്ദ്രനുള്ള ധനസഹായം ചികിത്സ കമ്മിറ്റി കൺവീനർ കൃഷ്ണൻ അരമങ്ങാനവും ഏറ്റുവാങ്ങി. 

അസോസിയേഷന്റെ ഫുട്‌ബോൾ ടീം കാപ്റ്റനായിരുന്ന, കരൾ രോഗം ബാധിച്ച് മരണപ്പെട്ട മാങ്ങാട് റെജിന്റെ കുടുംബത്തിനും ധനസഹായം നൽകി. ശ്യാംകുമാർ കുന്നുമ്മലിന്റെ സ്മരണാർത്ഥം അസോസിയേഷൻ അംഗങ്ങൾക്ക് നൽകി വരുന്ന ധനസഹായ ഫണ്ടിൽ നിന്നാണ് റെജിന്റെ കുടുംബത്തിന് ധനസഹായം നൽകിയത്. പൊതു ജനങ്ങൾക്കായുള്ള ചാരിറ്റി ഫണ്ടിൽ നിന്നാണ് മറ്റുള്ളവർക്ക് സഹായം നൽകിയത്.

പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ അധ്യക്ഷനായി. സെക്രട്ടറി പി. വി. ജയരാജ്‌, കൺവീനർ സന്തോഷ്‌ തോരോത്ത്, കണിയാമ്പാടി രാജേന്ദ്രൻ,മാധവൻ കുതിരക്കോട്, മനോജ്‌ പള്ളം, അനിൽ കുമാർ വെടിത്തറക്കാൽ, യു.പി.സുനിൽകുമാർ, ഷാജേഷ്, ശ്രീഉണ്ണി, നവീൻകിഷോർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments