NEWS UPDATE

6/recent/ticker-posts

ഗോവൻ മാതൃകയിൽ കപ്പലോട്ട ജീവനക്കാർക്ക് ക്ഷേമ പെൻഷൻ പദ്ധതി വേണം: മർച്ചന്റ് നേവി ക്ലബ്‌

പാലക്കുന്ന്: വിരമിച്ച മർച്ചന്റ് നേവി ജീവനക്കാർക്ക് ഗോവയിൽ അവിടത്തെ സർക്കാർ നടപ്പിലാക്കിയ പ്രതിമാസ പെൻഷൻ പദ്ധതി കേരളത്തിലും നടപ്പിലാക്കണമെന്ന് കോട്ടിക്കുളം (കാസർകോട് ജില്ല ) മർച്ചന്റ് നേവിക്ലബ്‌ വാർഷിക പൊതു യോഗം സർക്കാറിനോട്‌ ആവശ്യപ്പെട്ടു.[www.malabarflash.com] 

മറ്റു ഉപാധികളൊന്നുമില്ലാതെയാണ്‌ കപ്പൽ ജീവനക്കാർക്ക് ഗോവയിലെ സർക്കാർ പ്രതിമാസ പെൻഷൻ നൽകിവരുന്നത്. കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതിയിലെങ്കിലും ന്യൂനപക്ഷം വരുന്ന കപ്പൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ആവില്ലെന്നും യോഗം വിലയിരുത്തി .

പള്ളിക്കര, ഉദുമ, ചെമ്മനാട്, ബേഡടുക്ക, ദേലമ്പാടി, പുല്ലൂർ- പെരിയ, കുറ്റിക്കോൽ പഞ്ചായത്തുക്കളെ ഉൾപ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക്‌ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. യു. കെ. ജയപ്രകാശ്, ബാലകൃഷ്ണൻ ഉദയമംഗലം, എ.കെ.അബ്ദുള്ളകുഞ്ഞി, എൻ. വി. കുമാരൻ, കെ. ഇബ്രാഹിം, പി.വി. കുഞ്ഞിക്കണ്ണൻ, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പാലക്കുന്നിൽ കുട്ടി (പ്രസി.), കെ. പ്രഭാകരൻ, പി. വി.കുഞ്ഞിക്കണ്ണൻ (വൈ.പ്രസി.), യു. കെ. ജയപ്രകാശ് (ജന. സെക്രട്ടറി.), ഇബ്രാഹിം കാഞ്ഞങ്ങാട്, സി. ആണ്ടി (സെക്ര.), കൃഷ്ണൻ മുദിയക്കാൽ (ട്രഷ.).

Post a Comment

0 Comments