കോഴിക്കോട്: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയായ ഷാരൂഖ് സെയ്ഫിയ്ക്കെതിരെ യുഎപിയെ ചുമത്താൻ തീരുമാനമായി. മജിസ്ട്രേറ്റ് കോടതിയിൽ യുഎപിഎ ചുമത്തി റിപ്പോർട്ട് സമർപ്പിക്കും. ഷാരൂഖിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ യുഎപിഎ കൂട്ടിച്ചേർക്കും.[www.malabarflash.com]
അതേസമയം തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. എന്നാൽ ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. യുഎപിഎ ചുമത്തുന്നതോടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) ഏറ്റെടുക്കും.
ഏപ്രിൽ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ-കണ്ണൂർഎക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് പിടികൂടിയിരുന്നു.
0 Comments