NEWS UPDATE

6/recent/ticker-posts

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ പോക്സോ കേസിൽ അറസ്റ്റിൽ

കൊച്ചി: പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.[www.malabarflash.com]


വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍. 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.

ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് വൈദികന്‍. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

Post a Comment

0 Comments