NEWS UPDATE

6/recent/ticker-posts

കൈകൊട്ടിക്കളിയുടെ അരങ്ങേറ്റത്തിന് നടപ്പന്തൽ വേദിയായി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂരോത്സവ നാളിൽ കരിപ്പോടി പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ കൈകൊട്ടിക്കളി സംഘത്തിന്റെ അരങ്ങേറ്റത്തിന് കിഴക്കേ നടപ്പന്തൽ വേദിയായി.[www.malabarflash.com]

സന്ധ്യാദീപം കഴിഞ്ഞു പതിവ് ചടങ്ങുകൾക്ക് ശേഷം ഞായറാഴ്ച രാത്രി നടന്ന പരിപാടി കാണാൻ നൂറു കണക്കിനാളുകളാണ് ക്ഷേത്രത്തിലെത്തിയത്. ശിവന്യ സുരേന്ദ്രൻ, ജിത ജയൻ, ജാൻവി ജയാനന്ദൻ എന്നീ കുട്ടികളുടെ ക്ലാസിക്കൽ നൃത്തത്തോടെ തുടക്കം കുറിച്ചു. തുടർന്ന് കൈകൊട്ടിക്കളിയുടെ അരങ്ങേറ്റവും കുട്ടികളുടെ തിരുവാതിരക്കളിയും നടന്നു. 

ഇക്കഴിഞ്ഞ ഭരണി ഉത്സവ തിരുമുൽകാഴ്ചയുടെ ഭാഗമായി 17 ലക്ഷം രൂപ ചെലവിട്ട് കീക്കാനം പ്രദേശത്തുകാർ സമർപ്പിച്ച നടപ്പന്തലിൽ നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്.

Post a Comment

0 Comments