NEWS UPDATE

6/recent/ticker-posts

പുത്തൻ പ്രവണതകളെ പ്രതിരോധിക്കാൻ പ്രബോധകർ കൂടുതൽ കരുത്താർജ്ജിക്കണം: പള്ളങ്കോട് മദനി

മേൽപ്പറമ്പ്: നവ ലോക ക്രമത്തിൽ ആഗോളവ്യാപകമായി വിശുദ്ധ ഇസ്‌ലാം നേരിടുന്ന  പുത്തൻ പ്രവണതകളെയും ഭീഷണികളെയും പ്രതിരോധിക്കാൻ പ്രബോധകർ കൂടുതൽ കരുത്താർജ്ജിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാസറകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അഭിപ്രായപ്പെട്ടു.[www.malabarflash.com]

യുക്തിവാദവും നവ ലിബറലിസവും പുതിയ ഭാവത്തിലും തന്ത്രത്തിലും സമൂഹത്തെ അധാർമിക പ്രവണതകളിലേക്ക്  വഴി തിരിച്ചുവിടുമ്പോൾ

പ്രബോധകർ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തി മാറുന്ന ലോകത്തിനനുസരിച്ച് കടമകൾ നിർവഹിക്കാൻ ബാധ്യസ്ഥരാണ് എന്നദ്ദേഹം ഓർമ്മിപ്പിച്ചു.കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോൺ കമ്മിറ്റി മേൽപ്പറമ്പിൽ സംഘടിപ്പിച്ച ത്രിദിന റമളാൻ പ്രഭാഷണ വേദി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപി അബ്ദുല്ല ഹാജി ചെരുമ്പ അധ്യക്ഷത വഹിച്ചു.

ഹസൈനാർ സഖാഫി കുണിയ, സി എൽ ഹമീദ്, അബ്ദുൽ ഗഫൂർ ഹാജി പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായിസംഘടിപ്പിച്ച പ്രഭാഷണ വേദിയിൽ വിശുദ്ധ ഖുർആനിലെ ഹുജറാത്ത് അധ്യായത്തെ ആസ്പദമാക്കി പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ നൗഫൽ സഖാഫി കളസയാണ് പ്രഭാഷണം നടത്തുന്നത്. നാളെ നടക്കുന്ന സമാപന പ്രാർത്ഥനാ സംഗമത്തിന് സയ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ നേതൃത്വം നൽകും. അശറഫ് കരിപ്പോടി സ്വാഗതവും അബ്ദുൽ ഹക്കീം ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

0 Comments