ഉഗ്രസ്ഫോടനത്തിൽ ഇരുകൈപ്പത്തികൾക്കും ശരീരത്തിലെ മറ്റിടങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു ചൊവ്വാഴ്ച അർധരാത്രി ഉഗ്ര ശബ്ദത്തോടെയുള്ള ബോംബ് സ്ഫോടനം നടന്നത്.
ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തലശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ എം. അനിലിനാണ് അന്വേഷണ ചുമതല.
സംഭവസമയം അപകടത്തിനിരയായ യുവാവ് മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, ബോംബ് നിർമാണത്തിലും പരീക്ഷണത്തിലും കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടെന്നാണ് നിഗമനം. പരിക്ക് ഭേദമായ ശേഷം വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്ഫോടകവസ്തു നിയന്ത്രണ നിയമപ്രകാരം വിഷ്ണുവിന്റെ പേരിൽ തലശ്ശേരി പോലീസ് കേസെടുത്തു. നാലോളം കേസുകളിൽ യുവാവ് പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.
0 Comments