ഒരു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2014ല്‍ ആണ് തങ്കരാജു സിംഗപ്പൂരില്‍ പിടിയിലാകുന്നത്. 2018 ഒക്ടോബര്‍ ഒമ്പതിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ നോര്‍വേയും സ്വിറ്റ്‌സര്‍ലന്‍ഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്തവാനയില്‍ തങ്കരാജുവിന്റെ വിധശിക്ഷ നിര്‍ത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിംഗപ്പൂര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സിംഗപ്പൂരിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. സിംഗപ്പൂരിനെ സുരക്ഷിതമായി നിര്‍ത്തുന്നതില്‍ വധശിക്ഷ ഫലപ്രദമാണെന്നും കര്‍ശന സുരക്ഷകളോടെ ശിക്ഷ നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.
0 Comments