ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരനുമായി വഴക്കിട്ട 18കാരി ഫോൺ വിഴുങ്ങി. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഫോൺ പുറത്തെടുത്തത്. വഴക്കിനൊടുവിൽ പെൺകുട്ടി ഫോൺ വിഴുങ്ങുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.[www.malabarflash.com]
വിശദമായ പരിശോധനയിൽ ഫോണിന്റെ സ്ഥാനം മനസ്സിലാക്കി. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫോൺ പുറത്തെടുത്തു. ഗ്വാളിയാർ ജെ.എ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ചൈനീസ് നിർമിത ഫോണാണ് കുട്ടി വിഴുങ്ങിയത്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
0 Comments