NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടെ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: കളിക്കുന്നതിനിടെ തിളച്ച എണ്ണയുള്ള പാത്രത്തിലേക്ക് വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. വൈഷ്ണവി സമാധാൻ പവാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.[www.malabarflash.com]

അച്ഛന്റെ ഭക്ഷണ നിര്‍മാണ ശാലയിൽ തിളച്ച എണ്ണയുടെ വലിയ പാത്രത്തിലാണ് പെൺകുട്ടി മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

മാർച്ച് 30-ന് സറ്റാന താലൂക്കിലെ ലഖമാപൂർ ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ചയാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.കളിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ചൂടുള്ള എണ്ണ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments