കാസറകോട്: ഏപ്രില്‍ 29-ന് കണ്ണൂരില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡണ്‍ ഫിഫ്റ്റി വിദ്യാര്‍ത്ഥി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക വഹിച്ചു കൊണ്ടുള്ള എസ് എസ് എഫ് കാസറകോട് ജില്ലാ പതാക ജാഥ ഉള്ളാള്‍ മഖാമില്‍ നിന്ന് തുടക്കം കുറിച്ചു.[www.malabarflash.com]
സമസ്ത കാസര്‍ഗോഡ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് റഷീദ് സഅദിക്ക് പതാക കൈമാറി. ദര്‍ഗ പ്രസിഡന്റ് ഹനീഫ ഹാജി ഉ്ള്ളാള്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി യു ടു ഖാദര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സന്ദേഷ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റൈറ്റര്‍ അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ സഖാഫി, റസാഖ് സഖാഫി കോട്ടക്കുന്ന് പ്രസംഗിച്ചു. നംഷാദ് ബേക്കൂര്‍ സ്വാഗതവും മുര്‍ഷിദ് പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
ഉള്ളാളം മഖാം, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് മഖാം,താജ്ജുശരീയ്യ അലി കുഞ്ഞി ഉസ്താദ് മഖാം,സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം,മാലിക്ദീനാര്‍ മഖാം, നൂറുല്‍ ഉലമ എം എ ഉസ്താദ് മഖാം എന്നിവടങ്ങളില്‍ നിന്നായി ആറ് പതാകകളാണ് നഗരിയിലുയര്‍ത്തുന്നതിനായി ജില്ലയില്‍ നിന്നും പതാക ജാഥയായി കണ്ണൂരിലെത്തുന്നത്.
വിവിധ മഖാമുകളിലായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിടന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി മൂസല്‍ മദനി തലക്കി,പാത്തൂര്‍ മുഹമ്മദൃ സഖാഫി,ജബ്ബാര്‍ സഖാഫി,അസീസ് സഖാഫി,അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, സുലൈമാന്‍ കരിവള്ളൂര്‍,ബശീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി,സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
ശേഷം വാഹന ജാഥയായാണ് പതാക നഗരിയിലെത്തിക്കുക. പതാക ജാഥയ്ക്ക് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ടൗണുകളില്‍ സ്വീകരണം ഒരുക്കും.
ഏപ്രില്‍ 29 ന് നടക്കുന്ന കേരള വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനത്തിന് വന്‍ സജ്ജീകരണങ്ങളാണ് കണ്ണൂരിലൊരുങ്ങുന്നത്.
0 Comments