രാജ്യത്തെ ഏറ്റവും അവസാന വ്യക്തിയെ നോക്കി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തണമെന്ന ഗാന്ധിയന്‍ ആശയത്തിലേക്ക് രാജ്യം വളര്‍ന്ന് വരണം. സാധാരണക്കാരോട് ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളായിരുന്നു ഗാന്ധിയുടെത്. സ്വന്തം പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെതിരെയും വിയോജന സമരം നടത്താന്‍ സന്നദ്ധമായ ജനാധിപത്യപാഠമാണ് ഗാന്ധി കാണിച്ചു തന്നത്. ഗാന്ധിയും നെഹ്‌റുവും വിഭാവനം ചെയ്ത ഇന്ത്യ ഇനിയും പുലരേണ്ടതുണ്ട്.
സ്വതന്ത്ര ഭാരതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉന്മൂലനം ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയം രാജ്യ താത്പര്യത്തിന്റെ എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് മുഹമ്മദ് ആമുഖ ഭാഷണം നടത്തി.
അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷ രാഷ്ട്രീയം, ക്യാമ്പസ് രാഷ്ട്രീയം, ഗാന്ധി നെഹ്റു അംബേദ്കര്‍ ആസാദ് എന്നിവരുടെ ദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങളും ഭാഷണങ്ങളും നടക്കും.
കലക്ട്രേറ്റ് മൈതാനിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു നടന്ന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാളെ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ പി കെ സുരേഷ് കുമാര്‍ (അംബേദ്കറുടെ രാഷ്ട്ര സങ്കല്പങ്ങള്‍ സാമൂഹിക ഭാവനകള്‍), ഡോ. കെ എം അനില്‍ (നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടുകള്‍) വെസ്റ്റ് ബംഗാള്‍ പവര്‍ ഡെവലപ്പമെന്റ് ചെയര്‍മാന്‍ പി ബി സലിം ഐ എ എസ് (എക്‌സിസിക്യൂട്ടീവ് നിര്‍ണയിക്കുന്ന ജനാധിപത്യം), മുഹമ്മദലി പുത്തൂര്‍ (മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നു, ഇന്ത്യയുടെ ഭാവിയെയും) എന്നിവര്‍ പ്രഭാഷണം നടത്തും.
0 Comments