ക്ഷേത്രം കേരളത്തിലെ പൊന്നാനിയിൽ നിന്നുള്ള ബപ്പ ബിയരി എന്ന മുസ്ലിം വ്യാപാരിയാണ് പണിതതെന്നാണ് വിശ്വാസം. ബപ്പനാട് എന്ന പേര് വന്നതും ബപ്പ ബിയരിയിൽനിന്നുതന്നെ. അതിനാൽ ഇവിടം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ജൈന വിശ്വാസികളുടെ സാഹോദര്യത്തിന്റെ പ്രതീകമാണ്.
ഏപ്രിൽ 12 വരെയാണ് ഇവിടെ ഉത്സവം. 35 വർഷങ്ങളായി ഉത്സവത്തിന് മുസ്ലിം കച്ചവടക്കാരും സജീവമായിരുന്നെങ്കിലും കഴിഞ്ഞ വർഷം മുതലാണ് വിലക്ക് വന്നത്. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണിത്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപാരികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്രദേശവാസികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് ദുഗണ്ണ സാവന്ത് പറഞ്ഞു. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തും സമീപങ്ങളിലും പ്രവേശനം അനുവദിക്കരുതെന്നതിനാലാണ് വിലക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രവും ഉത്സവവും സാമുദായിക സൗഹാർദത്തിന് ഉദാഹരണമാണെന്നും ഇവർ പറഞ്ഞു.
എന്നാൽ, ഇത് ഭരണഘടന ലംഘനമാണെന്ന് ബംഗളൂരുവിലെ സാമൂഹികപ്രവർത്തകനും അഭിഭാഷകനുമായ വിനയ് ശ്രീനിവാസ പറഞ്ഞു. മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന കാമ്പയിൻ ഏറെക്കാലമായി ദക്ഷിണ കന്നട ജില്ലയിൽ വ്യാപകമാണ്. ഇതോടെ മേഖലയിലെ 60ഓളം ക്ഷേത്രോത്സവങ്ങളിൽ മുസ്ലിം കച്ചവടക്കാർക്ക് വിലക്ക് വന്നു.

മേയ് പത്തിന് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി. മംഗളൂരു നോർത്ത് നിയമസഭ മണ്ഡലത്തിലാണ് മുൽകി പ്രദേശം. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ഭരത് ഷെട്ടി തന്നെയാകും ഇത്തവണയും സ്ഥാനാർഥി. മുഹ്യിദ്ദീൻ ബാവ, ഇനായത്ത് അലി എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.
0 Comments