കൊടുങ്ങല്ലൂർ പോലീസ് സബ് ഡിവിഷൻ പരിധിയിൽ വരുന്ന തീരദേശവാസികളെ ഭയവിഹ്വലരാക്കിയായിരുന്നു ഇവരുടെ മോഷണ പരമ്പരകൾ.
ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന തമിഴ്നാട് കമ്പം സ്വദേശികളായ ആനന്ദൻ ( 48), ആനന്ദ എന്ന ആനന്ദകുമാര്‍ (35), മാരി (45) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എൈശ്വര്യ ഡോങ്ഗ്രേയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച ഡി.വൈ.എസ്.പി എൻ.എസ്. സലീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ തീരദേശത്ത് നടന്ന 13 മോഷണ കേസുകളിൽ ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണ സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് സ്ത്രീ അറസ്റ്റിലായത്. വിൽപന നടത്തിയ ജ്വല്ലറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
0 Comments