എറണാകുളം സ്വദേശിയായ ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.കടവന്ത്ര പുതിയ റോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന നസീമ സോഷ്യല്‍ മീഡിയ വഴിയാണ് ഡോക്ടറുമായി പരിചയം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ വാടക വീട്ടിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തുകയും രണ്ടാം പ്രതിയുടെ സഹായത്തോടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പരാതിക്കാരന്റെ കാര്‍ ബലമായി പിടിച്ച് വാങ്ങി വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡോക്ടര്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ടാം പ്രതി അമീന്‍ തൃപ്പൂണിത്തുറ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പിടികൂടിയ അമീനില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതി നസീമയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ നിന്ന് ഇരുവരും കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത പണം വീതിച്ചെടുത്തുവെന്ന് പറയുകയും ചെയ്യുകയായിരുന്നു.
0 Comments