ശനിയാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രയെന്ന രോഗിയെ അടിയന്തിരമായി ലക്‌നൗ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. ഉമേഷ് മിശ്ര തന്റെ വാഗനര്‍ കാര്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്തതോടെ ആംബുലന്‍സിന് വഴി തടസ്സപ്പെടുകയായിരുന്നു. മൂപ്പത് മിനുറ്റോളം ആംബുലന്‍സ് അവിടെ കുടുങ്ങുകയും ഹൃദയാഘാതം സംഭവിച്ച് രോഗി മരണപ്പെടുകയും ചെയ്തു. പിന്നീടാണ് ഉമേഷ് മിശ്ര എത്തുന്നത്. തുടര്‍ന്ന് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതോടെ അദ്ദേഹം രോഗിയുടെ ബന്ധുക്കളോട് കയര്‍ക്കുന്നതിന്റെ വീഡിയോയും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
രോഗിക്കൊപ്പമുണ്ടായിരുന്നയാളാണ് വീഡിയോ പകര്‍ത്തിയത്. കഴിയുമെങ്കില്‍ തനിക്കെതിരെ കേസെടുക്കൂവെന്ന് ഉമേഷ് മിശ്ര ആക്രോശിക്കുന്നതാണ് വീഡിയോയില്‍. തന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ കളക്ടറും പോലീസും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി നേതാവ് പറയുന്നുണ്ട്. അതിനിടെ സംഭവ സ്ഥലത്തേക്ക് ചില പോലീസുകാര്‍ എത്തിയെങ്കിലും അവരൊന്നും തന്നെ വിഷയത്തില്‍ ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.

0 Comments