പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. പൂരോത്സവത്തിന്റെ തുടർച്ചയായി പൂരംകുളിക്ക് ശേഷം ഏതാനും ക്ഷേത്രങ്ങളിൽ മാത്രം കൊണ്ടാടുന്നതാണ് ഉത്രവിളക്ക് ഉത്സവം.[www.malabarflash.com]
ദിക്ക് വന്ദനയ്ക്ക് ശേഷം കർമികൾ മേലാപ്പും കുടയോടുംകൂടി തിടമ്പുകൾ കൈവിളക്കുമായി പ്രദക്ഷിണം പൂർത്തിയാക്കി കെട്ടിചുറ്റിയ നർത്തകർ ചുവട് മായ്ക്കൽ നടത്തുന്നതാണ് ചടങ്ങ്.
മൊഴിപറഞ്ഞ് വീണ്ടും ചുവട്മായ്ക്കൽ പൂർത്തിയാക്കി തിരുവായുധങ്ങൾ പള്ളിയറയിൽ സമർപ്പിച്ചു. തുടർന്ന് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.
വ്യാഴാഴ്ച്ച ഭണ്ഡാര വീട്ടിൽ തെയ്യങ്ങളെ കെട്ടിയാടും. രാവിലെ പത്തരയോടെ വിഷ്ണുമൂർത്തിയും തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും ഉച്ചയ്ക്ക് ശേഷം മൂവാളംകുഴി ചാമുണ്ഡിയും അരങ്ങിലെത്തും. തൃക്കണ്ണാടപ്പന്റെ
'അഞ്ചു കഴിഞ്ഞ് ആറാമത്തെ' പരദേവതയായി സങ്കല്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിതെയ്യം തീയ്യസമുദായ ക്ഷേത്രങ്ങളിൽ കെട്ടിയാടുന്നത് വിരളമാണ്. മൂവാളംകുഴി ചാമുണ്ഡി അരങ്ങൊഴിഞ്ഞാൽ വിളക്കിലരിയോടെ സമാപനം.
0 Comments