NEWS UPDATE

6/recent/ticker-posts

സമാജ്‌വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

ലക്നൗ: ഉ​മേ​ഷ് പാ​ൽ വ​ധ​ക്കേ​സ് പ്രതിയും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി മുൻ എം.പിയു​മാ​യ ആ​തി​ഖ് അ​ഹ്മ​ദും സഹോദരൻ അഷ്റഫ് അ​ഹ്മ​ദും കൊല്ലപ്പെട്ടു. രാത്രി പത്തരയോടെ പ്രയാഗ് രാജ് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടു പോകും വഴി നടുറോഡിൽ വെച്ചാണ് ആറംഗ അക്രമിസംഘം ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്നു പേരെ ആശുപത്രി പരിസരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


മാധ്യമപ്രവർത്തകരുടെയും പോലീസിന്റെയും മുൻപിൽവച്ചായിരുന്നു അരുംകൊല. മൂന്നംഗം സംഘമാണ് വെടിയുതിർത്തത്. തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ അടക്കം സമീപിച്ചിരുന്നു.

പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ചു. പോലീസ് മേധാവി ഉൾപ്പെടെ ഉന്നതർ മുഖ്യമന്ത്രിയുടെ വസതിയിലെത്തി.

കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മുൻ എംപി കൂടിയായ അതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് ഉറപ്പുനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ അസദ് മരിച്ചത്. അസദിന്റെ സംസ്കാരം ശനിയാഴ്ചയായിരുന്നു.

ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. കഴിഞ്ഞ മാസം ഇയാൾക്ക് ഈ കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു.

Post a Comment

0 Comments