NEWS UPDATE

6/recent/ticker-posts

വന്ദേഭാരത്: തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇന്ന് വീണ്ടും ട്രയൽ റൺ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബുധനാഴ്ച തിരുവനന്തപുരം മുതൽ കാസർകോട് വരെ ട്രയൽ റൺ നടത്തും. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെടും. [www.malabarflash.com]

വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. നേരത്തേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് നിശ്ചയിച്ചിരുന്നത്.

ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ വന്ദേഭാരത് 160 കിലോമീറ്റർ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ ഡിസംബറോടെ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച  തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലെത്തി. തിരുവനന്തപുരം സെൻട്രലിൽനിന്നു പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരിൽനിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.

Post a Comment

0 Comments