എന്നാല്‍ വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും.
ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാര്‍ഡ് ഉള്ള ഫോണ്‍) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളില്‍ ഒരോന്നിലും പ്രത്യേകം വാട്‌സാപ്പ് ഉപയോഗിക്കാനാവും.
എന്നാല്‍ പ്രൈമറി ഡിവൈസ് ഏറെ നാള്‍ ഉപയോഗിക്കാതെ കിടന്നാല്‍ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് വാട്‌സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട് ആവും.
പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്‌സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാന്‍ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം.
പ്രധാനമായും വാട്‌സാപ്പ് ബിസിനസ് ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം ഏറെ പ്രയോചനം ചെയ്യും. ഒരേ നമ്പറിലുള്ള വാട്‌സാപ്പ് അക്കൗണ്ട് ഒന്നിലധികം ജീവനക്കാര്‍ക്ക് ഉപയോഗിക്കാനാവും. ഇങ്ങനെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഒന്നിലധികം ഫോണുകള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വ്യക്തികള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.
വാട്‌സാപ്പിന്റെ എതിരാളിയായ ടെലഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങിയ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാന്‍ സാധിക്കും. നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഒടിപി പ്രൈമറി ഡിവൈസിലെ ആപ്പില്‍ വരും. ഇത് നല്‍കിയാല്‍ പുതിയ ഡിവൈസില്‍ ടെലഗ്രാം ലോഗിന്‍ ചെയ്യാം.
നിലവില്‍ ഇതേ രീതിയില്‍ തന്നെയാണ് വാട്‌സാപ്പും ലോഗിന്‍ സൗകര്യം ഒരുക്കുന്നത്. പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണില്‍ ലിങ്ക് ചെയ്യാനാവും.
ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് ലോകത്തെല്ലാവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുക.

0 Comments