NEWS UPDATE

6/recent/ticker-posts

കൃത്രിമ തിരമാലയുള്ള നീന്തൽക്കുളം; ലോകത്തിലെ ഏറ്റവും വലിയ സര്‍ഫ് വേവ് പൂള്‍

പ്രകൃതി മനോഹാരിത കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ട് നിൽക്കുന്ന ദ്വീപാണ് ഹവായ് ദ്വീപ്. മിക്ക ഹോളിവുഡ് സിനിമകളിലും ലൊക്കേഷൻ ആയിട്ടുള്ള ഇവിടുത്തെ കാഴ്ചകൾ ആരുടെയും മനസ്സു കീഴടക്കും. എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. ഹവായിയിലെ പ്രധാന "വ്യവസായം" ടൂറിസമാണ്. വെളുത്ത മണൽ ബീച്ചുകൾ, മഞ്ഞ മണൽ ബീച്ചുകൾ, കറുത്ത മണൽ ബീച്ചുകൾ, ചുവന്ന മണൽ ബീച്ചുകൾ, ഒരു പച്ച മണൽ ബീച്ച് എന്നിവയും ഹവായ് ദ്വീപിന്റെ ആകർഷണങ്ങളാണ്.[www.malabarflash.com]


ഇപ്പോഴിതാ സഞ്ചാരികളെ കാത്ത് സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ സര്‍ഫ് വേവ് പൂളിന്റെ പണി പൂര്‍ത്തിയായി. ഹവായില്‍ ആരംഭിച്ച ഈ കൃത്രിമ തിരമാല അലയടിക്കുന്ന തടാകത്തിന് വെയ് കെയ് വേവ് എന്നാണ് പേരിട്ടിരിക്കുന്നത്. മികച്ച സര്‍ഫിങ് കേന്ദ്രങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഓഹു ദ്വീപിലാണ് വെയ് കെയ് വേവ് നിര്‍മിച്ചിരിക്കുന്നത്.

2021 ജനുവരിയിലാണ് ആദ്യം വെയ് കെവ് വേവ് പദ്ധതി പ്രഖ്യാപിച്ചത്. ദ ലൈന്‍ അപ്പ് എന്ന വിപുലമായ വിനോദകേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ഈ സര്‍ഫിങ് വേവ് പൂള്‍ നിര്‍മിച്ചിരിക്കുന്നത്. 52 ഏക്കറിലായി നീണ്ടു പരന്നു കിടക്കുന്ന പദ്ധതിയാണ് ദ ലൈന്‍ അപ്പ്. 40 ദശലക്ഷം ഡോളര്‍(ഏകദേശം 327 കോടി രൂപ) ചെലവു വരും.

ലോകത്തിലെ ഏറ്റവും വലിയ സര്‍ഫിങ് വേവ് പൂളിന് 100 അടി ആഴമുണ്ട്. 17 ലക്ഷം ഗാലന്‍(ഏകദേശം 65.35 ലക്ഷം ലിറ്റര്‍) വെള്ളം ഇതില്‍ സംഭരിക്കാനാവും. ഒളിംപിക്‌സ് നീന്തല്‍ കുളങ്ങളുടെ രണ്ടര ഇരട്ടി വെള്ളം കൊള്ളും ഈ സര്‍ഫിങ് വേവ് പൂളില്‍. ഈ സര്‍ഫിങ് വേവ് പൂളിലേക്കായി ശുദ്ധജലമാണ് നിറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹവായിലെ നീന്തല്‍ക്കുളങ്ങള്‍ക്ക് സമാനമായ പരിശോധനകളും നിയന്ത്രണങ്ങളുമായിരിക്കും സര്‍ഫിങ് വേവ് പൂളിലും ഉണ്ടാവുക. നിശ്ചിത ഇടവേളകളിലുള്ള പരിശോധനകളും ജലത്തിന്റെ ഗുണനിലവാരം അളക്കലുമെല്ലാം ഹവായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുമെന്നാണ് അറിയിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ വെയ് കെയ് വേവ് പൂളിന്റെ വിഡിയോ ലേടണ്‍ കണ്‍സ്ട്രക്ഷന്‍ അവരുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Post a Comment

0 Comments