തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസൺ (33) ആണ് അറസ്റ്റിലായത്.[www.malabarflash.com]
കോഴിക്കോട് സ്വദേശിനിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ടെലികോം കമ്പനിയിൽ മാനേജരായ പ്രതി കോഴിക്കോട് നിന്നും വിളിച്ചു വരുത്തി തൃപ്പൂണിത്തുറ ചാത്താരിയിലെ ഫ്‌ളാറ്റിൽ വെച്ച് നാലു ദിവസം തുടർച്ചയായി പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ കാറുമായി പ്രതി മുങ്ങി.
യുവതി പോലീസിൽ പരാതി നൽകിയതറിഞ്ഞു പല സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments