തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.[www.malabarflash.com]
കഴിഞ്ഞ ദിവസം 10–ാം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥിനിയാണ്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്ന് സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
0 Comments