സമൂഹത്തിൽ പരിഗണനയും അവശതയും അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനും സാമൂഹികപുരോഗതിക്കായി പരിശ്രമിക്കാനും ഏവരും മുന്നോട്ടുവരണമെന്നും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സക്കാത്തിന്റെ സന്ദേശം ഇതാണെന്നും കാന്തപുരം പറഞ്ഞു. ഹബീബ് ഉമർ ഹഫീള് ചടങ്ങിൽ പങ്കെടുത്തു.
മദനീയം കൂട്ടായ്മയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവനപദ്ധതി മർകസ് പ്രഖ്യാപിച്ചത്. കേരള മുസ്‌ലിം ജമാഅത്തിന്റെയും സുന്നി യുവജന സംഘം സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തിൽ ഭവനരഹിതർക്കായി നടപ്പാക്കിവരുന്ന ദാറുൽ ഖൈർ ഭവനപദ്ധതിയുടെ ചുവടുപിടിച്ചാണ് അർഹരായ കുടുംബങ്ങൾക്ക് വീടുകളൊരുക്കിയത്.
100 വീടുകൾ നിർമിച്ചുനൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകൾ വർധിച്ചതിനെത്തുടർന്ന് നിർമിക്കാനുദ്ദേശിച്ച വീടുകളുടെ എണ്ണം 313 ആയി ഉയർത്തി. ഇതിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിച്ച 111 വീടുകളുടെ കൈമാറ്റമാണ് ഞായറാഴ്ച നടന്നത്.
10 ലക്ഷംരൂപ ചെലവിൽ 650 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഓരോവീടിന്റെയും നിർമാണം പൂർത്തീകരിച്ചത്. ഭവനസമർപ്പണ പൊതുസമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ സമ്മേളനം ഉദ്ഘാടനംചെയ്തു.
മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി., പി.ടി.എ. റഹീം എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. കേരള മുസ്‌ലിമ ജമാഅത്ത് ജനറൽസെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി., പി.ടി.എ. റഹീം എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. കേരള മുസ്‌ലിമ ജമാഅത്ത് ജനറൽസെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
0 Comments