കാസറകോട് : പതിനാലുകാരനെ എം.ഡി.എം.എ മയക്കുമരുന്ന് നല്‍കി പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആദൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് ആറ് കേസുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ക്ക് പുറമെയാണ് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]പൊവ്വല്‍ സ്വദേശികളായ അക്തര്‍ എന്ന അബ്ദുല്‍ ഷെഫീഖ് (28), അനീസ് (25) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആദൂര്‍ സി.ഐ എ. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് എത്തിച്ചുനല്‍കി കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരായ കേസ്.
മയക്കുമരുന്ന് നല്‍കി കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന കേസില്‍ മുളിയാര്‍ പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ എസ്.എം മുഹമ്മദ് കുഞ്ഞി, പൊവ്വലിലെ തബ്ഷീര്‍ എന്നിവര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
പിന്നീടാണ് മുഹമ്മദ് കുഞ്ഞിക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തവര്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് അന്വേഷണമാരംഭിച്ചത്.
14 വയസുള്ള ആണ്‍കുട്ടിയെ മുഹമ്മദ്കുഞ്ഞി വീടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ ശേഷം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഇതിന് കൂട്ടുനിന്നതിനാണ് മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് തബ്ഷീറിനെതിരെയും കേസെടുത്തത്.

പീഡനത്തിനിരയായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
0 Comments