ആസിഫാബാദ്: പിറന്നാൾ ദിനത്തില്‍ ഹൃദയാഘാതം മൂലം മരിച്ച 16കാരന്റെ മൃതദേഹത്തിനരികിൽ കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം. സി.എച്ച് സച്ചിൻ(16) ആണ് മരിച്ചത്. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലാണ് സംഭവം.[www.malabarflash.com]
വലിയ ആഘോഷമാണ് മകന് വേണ്ടി കുടുംബം ഒരുക്കിയിരുന്നത്. എന്നാൽ ആഘോഷങ്ങൾക്കിടയിൽ സച്ചിൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് സച്ചിൻ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.
0 Comments