NEWS UPDATE

6/recent/ticker-posts

മാങ്ങ മോഷ്ടിച്ചെന്ന പേരിൽ 17കാരന് നേരെ ക്രൂരത, കെട്ടിയിട്ട് മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു

പാലക്കാട്: മാങ്ങ മോഷ്ടിച്ചെന്ന പേരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ കേസെടുത്തു. പാലക്കാട് എരുത്തമ്പേതിയിൽ പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.[www.malabarflash.com]

മാങ്ങയും പണവും മോഷ്ടിച്ചെന്നാരോപിച്ച് പട്ടികജാതിക്കാരനായ 17കാരനെ ഇവർ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിന് ശേഷമാണ് മർദ്ദിച്ചത് എന്നാണ് പ്രതികൾ പൊലീസിനെ അറിയിച്ചത്. ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു പ്രതികൾ കുട്ടിയെ മർദ്ദിച്ചത്. കൊഴിഞ്ഞാമ്പാറ പൊലീസാണ് പരാതി ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.






Post a Comment

0 Comments