NEWS UPDATE

6/recent/ticker-posts

ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച്‌ ഒരാഴ്ച പിന്നിടുമ്പോള്‍ ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ എസ്ബിഐയില്‍ എത്തിയതായി ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു.[www.malabarflash.com]

ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപമായാണ് എത്തിയത്. 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ പറഞ്ഞു.

നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. അത് മാറ്റിയെടുക്കാന്‍ വിശാലമായ അവസരങ്ങളുണ്ട്. ആളുകള്‍ക്ക് ഇത് സംബന്ധിച്ച് ഇപ്പോള്‍ ഉത്കണ്ഠയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments