NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ട്രക്കിങ്ങിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിനു മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലായിരുന്നു രണ്ടുപേർ കുടുങ്ങിയത്.[www.malabarflash.com] 

പ്രദേശിക സന്നദ്ധപ്രവർത്തകരുടേയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഇവർ കുടുങ്ങിയവർക്ക് 50 മീറ്റർ അരികെ എത്തി. മല കയറാനെത്തിയ 3 പേരിൽ ഒരാൾ ഇറങ്ങി. മറ്റു രണ്ടുപേർ ഇറങ്ങാനാകാതെ മലമുകളിൽ കുടുങ്ങുകയായിരുന്നു.

കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ 3 പേർ ചേർന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീഴുകയായിരുന്നു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതായി. 

മൂന്നാമൻ വൈകിട്ട് ആറു മണിയോടെ താഴെയെത്തി വിവരം അറിയിച്ചു. എന്നാൽ, കൂട്ടുകാർ കിടക്കുന്നത് ഏതു ഭാഗത്താണെന്ന് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്നാണ് പോലീസും അഗ്നിരക്ഷാസേനാ വിഭാഗവും പ്രാദേശിക സന്നദ്ധ പ്രവർത്തകരും തിരച്ചിലിനായി പുറപ്പെട്ടത്.

Post a Comment

0 Comments