NEWS UPDATE

6/recent/ticker-posts

ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി; കൃഷി ഓഫീസര്‍ പിടിയില്‍

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തൃശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണപിള്ള എസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു.[www.malabarflash.com]

എരുമപ്പെട്ടി കൃഷി ഭവന്റെ പരിധിയിലുള്ള സ്ത്രീയുടെ കയ്യില്‍ നിന്നാണ് ഉണ്ണികൃഷ്ണപിള്ള കൈക്കൂലി വാങ്ങിയത്. ഇവരുടെ പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണപിള്ള സ്ഥലം പരിശോധന നടത്തുകയും ഭൂമി തരം മാറ്റല്‍ പൂര്‍ത്തിയാക്കാന്‍ 25,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

കൃഷി ഓഫീസര്‍ ആവശ്യപ്പെട്ട 25,000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരി ഈ വിവരം പ്രദേശത്തെ പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാളുടെ നിർദേശ പ്രകാരം പരാതിക്കാരി വിജിലന്‍സില്‍ പരാതി നല്‍കുകയാരുന്നു. വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകളുമായി പരാതിക്കാരി കൃഷി ഓഫീസിലെത്തുകയും ഉണ്ണികൃഷ്ണപിള്ളക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം കൃഷി ഓഫീസറെ കൈയ്യോടെ പിടികൂടി. വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments