NEWS UPDATE

6/recent/ticker-posts

300 കി.മീ. വേഗതയിൽ ഓടിക്കാൻ ശ്രമം; സൂപ്പര്‍ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി യൂട്യൂബര്‍ മരിച്ചു

ന്യൂഡല്‍ഹി: യമുന എക്പ്രസ്‌വേയില്‍ ബൈക്കപകടത്തില്‍ യൂട്യൂബര്‍ മരിച്ചു. സൂപ്പര്‍ ബൈക്കില്‍ 300 കി.മീറ്റര്‍ വേഗത കൈവരിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച യൂട്യബര്‍ അഗസ്‌തേ ചൗഹാന്‍ ആണ് മരിച്ചത്.[www.malabarflash.com]


തന്റെ യൂട്യൂബ് ചാനലിലേക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായിട്ടാണ് യുവാവ് റൈഡ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അതിവേഗതയില്‍ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് യമുന എക്‌സ്പ്രസ്‌വേയിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. അഗസ്‌തേ ചൗഹാന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അത് ഇടിയുടെ ആഘാതത്തില്‍ പല കഷണങ്ങളായി ചിതറി. തലയ്ക്ക് പരിക്കേറ്റതാണ് മരണ കാരണം.

അലിഗഢിലെ താപ്പല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. പ്രോ റൈഡര്‍ 1,000 എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള അഗസ്‌തേ ചൗഹാന്‍ ഉത്തരാഖണ്ഡ് ദെഹ്‌റാദൂണ്‍ സ്വദേശിയാണ്. അഗസ്തേ ചൗഹാന്റെ ചാനലിന് 1.2 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

Post a Comment

0 Comments