മുംബൈ: 35കാരനെ പിതാവും സഹോദരനും മകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ അംബാദ് താലൂക്കിലാണ് സംഭവം. സംഭവത്തിൽ മൂന്നു പേരും അറസ്റ്റിലായി.[www.malabarflash.com]
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു 35കാരനെന്നും ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് കുടുംബം തന്നെ കടുംകൈ ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
മേയ് 15നായിരുന്നു കൊലപതാകം. കൃഷിയിടത്തിൽ വെച്ച് 35കാരൻ കുടുംബാംഗങ്ങളുമായി തർക്കമുണ്ടായി. ഇത് ഇയാളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു. പോലീസ് നടപടി ഭയന്ന് മൂവരും ചേർന്ന് മൃതദേഹം കത്തിക്കുകയും ചെയ്യുകയായിരുന്നു.
0 Comments