NEWS UPDATE

6/recent/ticker-posts

41 പെൺകുട്ടികളുടെ പീഡന പരാതി; മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍

മധുര: മധുര മെഡിക്കൽ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി. അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡ് ചെയ്തു. 41 പെൺകുട്ടികളാണ് ഇയാൾക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത്.[www.malabarflash.com]


നിരവധി ആരോപണങ്ങൾ സയിദ് താഹിർ ഹുസൈനെതിരെ ഉയർന്നുവന്നതോടെ മേയ് 10–ാം തീയതി ധനലക്ഷ്മി കമ്മിഷനെ അന്വേഷണത്തിനായി മെഡിക്കൽ കോളജ് അധികൃതർ നിയോഗിച്ചു. കമ്മിഷൻ മുൻപാകെ 41 പേർ പരാതി നൽകി. ഇവരിൽ 18 പേർ കോളജിലെ വിദ്യർഥിനികളാണ്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാർ പറയുന്നു. ഈ വിഷയത്തിൽ കമ്മിഷൻ നടത്തിയ വന്ന അന്വേഷണം മേയ് 16നാണ് അവസാനിപ്പിച്ചത്. സയിദ് താഹിർ ഹുസൈനെതിരെ കമ്മിഷൻ നടപടിക്ക് ശുപാർശ ചെയ്തിരുന്നു.

ഇതേതുടർന്നാണ് സയിദ് താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തത്. ഇക്കാര്യം കോളജ് മേധാവി രത്നവേലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെയും സയിദ് താഹിർ ഹുസൈനെതിരെ ഇത്തരത്തിൽ ആരോപണമുണ്ടായിട്ടുണ്ട്. 2017ൽ 27 പേർ പരാതി നൽകിയിരുന്നു. അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. പരാതികൾ വ്യാജമാണെന്ന് സയിദ് പറയുന്നു. മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നിൽ എന്നാണ് സയിദ് പറയുന്നത്. അതേസമയം, വിഷയത്തിൽ ഇതുവരെ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Post a Comment

0 Comments