NEWS UPDATE

6/recent/ticker-posts

സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽപ്പന നടത്തി; പ്രമുഖ 5 ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ്

ദില്ലി: അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന്റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സിസിപിഎ പ്രമുഖ ഇ കൊമേഴ്സ് പ്ളാറ്റ് ഫോമുകൾക്ക് നോട്ടീസയച്ചത്.[www.malabarflash.com]

 ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നീ അഞ്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽപ്പന നടത്തിയെന്ന കാരണത്താലാണ് സിസിപിഎ ഉത്തരവുകൾ പുറപ്പെടുവിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോൾ അലാറം മുഴക്കുന്നത് നിർത്തുന്നതിലൂടെ ,ക്ലിപ്പുകൾ ഉപഭോക്താവിന്റെ ജീവിതത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപന സംബന്ധിച്ച് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ഒരു കത്തിലൂടെ നേരത്തെ ഉപഭോക്തൃ കാര്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ക്ലിപ്പുകളുടെ വിൽപ്പന നിയമവിരുദ്ധമാണെന്നും വിൽപന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശിച്ചിരുന്നു. കൂടാതെ, 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമത്തിലെചട്ടം 138 അനുസരിച്ച് കാറോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഇത്തരം വസ്തുക്കളുടെ ഓൺലൈൻ വിൽപ്പന ഉപഭോക്താക്കളുടെ ജീവനും സുരക്ഷയ്ക്കും അപകടകരവുമാകുമെന്ന്കത്തിൽ പറയുന്നു.

മാത്രമല്ല അപകടം സംഭവിച്ചാൽ, മോട്ടോർ ഇൻഷുറൻസ് പോളിസികളിൽ ക്ലെയിം തുകകൾ ആവശ്യപ്പെെടുന്നതിന് ഉപഭോക്താക്കൾക്ക് കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ ഉപയോഗിക്കുന്നത് ഒരു തടസ്സമായേക്കാം .അത്തരം ക്ലിപ്പുകൾ ഉപയോഗിക്കുന്നതിന് ക്ലെയിം ചെയ്യുന്നയാളുടെ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിക്കാനുമിടയുണ്ട്. വാഹനങ്ങളിലെ സുരക്ഷയുടെ കാര്യത്തിലൽ വിട്ടുവീഴ്ച ചെയ്യുന്ന ഏതെങ്കിലും വസ്തുക്കൾ വിൽപ്ന നടത്തുന്നുണ്ടെങ്കിൽ , അത് പൂർണ്ണമായും അവസാനിപ്പിക്കണമെന്നും നോട്ടീസിൽ നിർദ്ദേശിക്കുന്നുണ്ട്.

Post a Comment

0 Comments