ഭോപ്പാൽ: 95 കിലോ കഞ്ചാവുമായി ബജ്‌റംഗ്ദൾ മധ്യപ്രദേശ് പന്ന ജില്ല കൺവീനർ അറസ്റ്റിൽ. ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ ബജ്‌റംഗ്ദൾ ജില്ല കൺവീനർ സുന്ദരം തിവാരിയെയും കൂട്ടാളിയായ ജയ് ചൗരസ്യയെയുമാണ് പിടികൂടിയത്. സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ് സംഘം പിടിയിലായത്.[www.malabarflash.com]
സാരനാഥ് എക്‌സ്‌പ്രസിൽ യാത്രക്കാരായി എത്തിയ ഇവർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് ഹിന്ദുത്വ വാച്ച് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
പിടികൂടി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് സുന്ദരം തിവാരിക്കും രാജ് ചൗരസ്യക്കുമെതിരെ ആർപിഎഫ് എഫ്‌ഐആർ ഫയൽ ചെയ്തത്. ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് എൻ.ഡി.പി.എസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.
0 Comments