'ആരെങ്കിലും ധനസഹായം ചെയ്യും എന്നുള്ളതുകൊണ്ടുമാത്രം നീതിനിഷേധത്തോട് സന്ധിചെയ്യാന്‍ കഴിയില്ല. അങ്ങനെ സന്ധി ചെയ്തിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലതും അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ സന്നദ്ധനാവുന്നില്ല. ഈ നിബന്ധന പാലിച്ച് കേരളത്തിലേക്ക് പോകാന്‍ തയ്യാറാവുന്നില്ല', മഅദനി അറിയിച്ചു.
അഭിഭാഷകരുമായി സംസാരിച്ച് മുന്നോട്ടുള്ള നിയമനടപടികളടക്കം ആലോചിക്കും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൊണ്ട് പരമാവധിയുണ്ടാവാന്‍ പോകുന്ന നഷ്ടം മരണമാണ്. മരണം അഭിമുഖീകരിക്കേണ്ടിവന്നാലും അനീതിയോട് സന്ധിചെയ്യാതെ മരിച്ചുവെന്ന് സ്മരിക്കപ്പെടാനും ആ രീതിയിലുള്ള പ്രാര്‍ഥനകള്‍ ലഭിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നത്.
അനീതിയുടെ വക്താക്കള്‍ക്ക് ഒപ്പം നിന്ന്, അനീതിയുടെ വിധികള്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നത് പ്രയാസകരമാണ്. തന്റേത് ധിക്കാരത്തിന്റെ ശബ്ദമല്ല, നീതി നിഷേധിക്കപ്പെടുന്ന വ്യക്തിയുടെ വേദനയോടുകൂടിയുള്ള ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.
പിതാവ് രോഗശയ്യയിലാണ്. കാണണം എന്ന ആഗ്രഹമാണ് രോഗത്തേയും മറികടന്ന് കേരളത്തിലേക്കുപോകാനുള്ള ഹര്‍ജിയുമായി മുന്നോട്ട് പോയതെന്നും മഅദനി വ്യക്തമാക്കി.
പിതാവ് രോഗശയ്യയിലാണ്. കാണണം എന്ന ആഗ്രഹമാണ് രോഗത്തേയും മറികടന്ന് കേരളത്തിലേക്കുപോകാനുള്ള ഹര്‍ജിയുമായി മുന്നോട്ട് പോയതെന്നും മഅദനി വ്യക്തമാക്കി.
0 Comments