തിരൂർ: ചമ്രവട്ടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മദ്രസാധ്യാപകനായ യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈമലശ്ശേരി മാത്തൂർ വളപ്പിൽ മമ്മിയുടെയും മൈമൂനയുടെയും മകൻ സഫ്വാൻ സഹദ് (26) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ചെട്ടിപ്പടിയിലെ ഭാര്യ വീട്ടിൽ നിന്ന് പൊന്നാനിയിലേക്കു പോകുന്നതിനിടെ ചമ്രവട്ടത്ത് വച്ച് സഫ്വാൻ സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പൊന്നാനി പുറങ്ങിലെ പള്ളിയിലെ ജീവനക്കാരനും അവിടുത്തെ മദ്രസയിലെ അധ്യാപകനുമാണ്. രണ്ട് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം. ഭാര്യ: ഷഹല. സഹോദരങ്ങൾ: ഷമീം, ഷബീൽ, ജസീൽ.
0 Comments