NEWS UPDATE

6/recent/ticker-posts

കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ക്ക്‌ ദാരുണാന്ത്യം

കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ മരിച്ചു. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ എന്നിവരാണു മരിച്ചത്. ചാക്കോച്ചനാണ് ആദ്യം മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു.[www.malabarflash.com]


കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരെത്തി. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Post a Comment

0 Comments