ആലപ്പുഴ: കല്യാണവീട്ടില്‍ അടിയുണ്ടാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പള്ളിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (അനു -23), പള്ളിപ്പറമ്പില്‍ അജിത്ത് ആന്റണി (അജിത്ത് -27), മേനങ്കാട്ട് സാജന്‍ (27), പാനേഴത്ത് വീട്ടില്‍ നോഷ് (കിച്ചു- 25), അറയ്ക്കല്‍ അഖില്‍ സംഗീത്- 25) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]
ഏപ്രില്‍ 28-ന് തുമ്പോളി സ്വദേശിയുടെ വീട്ടിലെ വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ച് മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിക്കാനെത്തിയ ആളെ മര്‍ദിച്ചതിനാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
പ്രതികളെ കോടതി റിമാന്‍ഡുചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. രാജേഷ്, എസ്.ഐ. എസ്. പ്രദീപ്, എ.എസ്.ഐ. മധു, സിവില്‍ പോലിസ് ഓഫീസര്‍മാരായ റോബിന്‍സണ്‍, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .
0 Comments