NEWS UPDATE

6/recent/ticker-posts

കര്‍ണാടക വിജയം: ആഹ്‌ളാദപ്രകടനത്തിനിടെ ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പുപാലം പ്രഭു ഭവനത്തിൽ സെൽവ കുമാർ(49) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം.[www.malabarflash.com]


കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയച്ചിതിനെ തുടർന്നുള്ള ആഹ്ലാദപ്രകടനം നടത്താനായുള്ള മുന്നൊരുക്കങ്ങളിലായിരുന്നു സെൽവ കുമാർ. പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വസ്ഥ്യം വന്നതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസിന്‍റെ വണ്ടിപ്പെരിയാറിലെ സജീവ പ്രവർത്തകനായിരുന്നു സെൽവ കുമാർ.

മെയ് പത്തിന് നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്നാണ് നടന്നത്. ആകെയുള്ള 224 സീറ്റിൽ 136 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഒരിടവേളയ്ക്കുശേഷം അധികാരത്തിൽ തിരിച്ചെത്തിയത്. കഴിഞ്ഞ തവണ 104 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 65 സീറ്റിൽ ഒതുങ്ങി.

കോൺഗ്രസിന്‍റെ വിജയത്തെ തുടർന്ന് രാജ്യവ്യാപകമായി പാർട്ടി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കേരളത്തിലും വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

Post a Comment

0 Comments