NEWS UPDATE

6/recent/ticker-posts

സ്റ്റൈലിഷ് ലുക്കിൽ എം. വി. ഗോവിന്ദൻ; വൈറലായി ലണ്ടൻ ചിത്രങ്ങൾ

ലണ്ടൻ: സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ ലണ്ടനിലെത്തി. ഷര്‍ട്ട് 'ടക്ക് ഇൻ' ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.[www.malabarflash.com]


യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് ഇവരെ സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ, ദേശീയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ലണ്ടൻ ഹൈഗേറ്റ് സെമിട്രിയിലെ കാൾമാർക്സിന്റെ ശവകുടീരത്തിന് മുന്നിൽ എം.വി. ഗോവിന്ദനും ഭാര്യയും

മേയ് 17 നു യുകെയിലെത്തിയ എം.വി. ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. തുടർന്ന് ഈസ്റ്റ്ഹാം ബ്രാഞ്ചിന്റെ കുടുംബ സംഗമ-സംവാദ സദസ്സിലും പങ്കെടുത്തു. ശനി,ഞായർ ദിവസങ്ങളിൽ  നടക്കുന്ന ദേശീയ സമ്മേളനത്തിൽ ഉദ്ഘാടകനായും, സാംസ്കാരിക പ്രഭാഷകനായും പങ്കെടുക്കുന്നുണ്ട്. 

തിങ്കളാഴ്ച രാവിലെ 10 മണിക്ക് വില്യം ഷേക്സ്പിയറിന്റെ നാടായ വാർവിക് ഷെയർ, രണ്ടുമണിക്ക് മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ചേതം ലൈബ്രറി എന്നിവ സന്ദർശിക്കും. ആറുമണിക്ക് മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ കുടുംബ-സംഗമ സദസിനെ അഭിസംബോധന ചെയ്യുന്ന എം. വി. ഗോവിന്ദൻ ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നോർത്താംപ്റ്റണിൽ ആരംഭിക്കുന്ന മലയാളം സകൂളിന്റെ ഉദ്ഘാടനവും നിർവഹിക്കും.

Post a Comment

0 Comments