NEWS UPDATE

6/recent/ticker-posts

ഇല്ലായ്‌മയിലും ഇരട്ടകൾ നേടിയത് മിന്നും ജയം

ഉദുമ: അച്ഛൻ വർഷങ്ങളായി വീട് വിട്ടുമാറി നിൽക്കുന്നു, അമ്മ പക്ഷാഘാത ചികിത്സയെ തുടർന്ന് വിശ്രമത്തിലായതിനാൽ ഉദുമ ദിനേശ് ബീഡി കമ്പനിയിൽ ജോലി തുടരാൻ ബുദ്ധിമുട്ടുകയാണ്. ദുരിതക്കയത്തിലും തെക്കേക്കരയിലെ അവരുടെ ഇരട്ടകളായ മക്കൾ കെ. അഭിജിത്തും കെ. അഭിഷേകും ഉദുമ ജി. എച്ച്. എസ്. എസിൽ നിന്ന് പത്താം തരം പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് സ്കൂളിനും നാടിനും അഭിമാനമായി.[www.malabarflash.com]


എല്ലാ മത്സര പരീക്ഷകളിലും ഒന്നിച്ചു പങ്കെടുക്കുന്ന ഇവർക്ക് എൽ.എസ്. എസ്, യു.എസ്.എസ്. സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോഴിക്കോട് നടന്ന ഐ.എ.എം. സംസ്ഥാന തല 'ഫ്രീഡം പ്രശ്നോത്തരി' മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഈ ഇരട്ടകൾ പങ്കെടുത്ത ഗ്രൂപ്പിനായിരുന്നു രണ്ടാം സ്ഥാനം. സഹോദരി അശ്വതി ഡിഗ്രി പാസ്സായി പി.എസ്.സി. കോച്ചിങ്ങ് ക്ലാസിന് ചേർന്നു. 

വീട്ടിലെ സാഹചര്യം മനസിലാക്കി മിടുക്കരായ ഈ ഇരട്ടകുട്ടികൾക്ക് സ്കൂളിൽ നിന്ന് പലപ്പോഴായി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പ്രഥമാധ്യാപകൻ ടി. വി. മധുസൂദനൻ പറഞ്ഞു. 

പത്താം തരം പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും സ്കൂളിന് 100 ശതമാനം വിജയമാണെന്നും അതിൽ 26 പേർ മുഴുവൻ എ പ്ലസ് നേടിയെന്നും വീട്ടിലെ ഇല്ലായ്‌മയിൽ അഭിഷേകും അഭിജിത്തും നേടിയത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments